കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: ഉന്നത രാഷ്ട്രീയ നേതാക്കൾക്കും പങ്കെന്ന് ഇ.ഡി
പൊലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ നേതാക്കൾക്കും കേസിൽ പങ്കുണ്ടെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതർക്കും പങ്കെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പൊലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ നേതാക്കൾക്കും കേസിൽ പങ്കുണ്ട്. ഇവർ ബിനാമി പേരുകളിലാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ അറസ്റ്റിലായ സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷന്റെ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അരവിന്ദാക്ഷൻ പലതവണ വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. നിലവിൽ റിമാൻഡ് ചെയ്ത അരവിന്ദാക്ഷനെ അടുത്തയാഴ്ച അന്വേഷണസംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
Next Story
Adjust Story Font
16