Quantcast

കൊല്ലത്ത് യുവാവിന് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം

നാലംഗ സംഘം നടുറോഡിൽ യുവാവിനെ മർദിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    19 Dec 2022 7:25 AM GMT

കൊല്ലത്ത് യുവാവിന് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം
X

കൊല്ലം: അഞ്ചലിൽ യുവാവിന് നേരെ ബ്ലേഡ് മാഫിയുടെ ആക്രമണം. നാലംഗ സംഘം നടുറോഡിൽ യുവാവിനെ മർദിച്ചു.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്തു.

കൊല്ലം ഏരൂർ സ്വദേശി വിഷ്ണുവിനാണ് മർദനമേറ്റത്. ഏരൂർ സ്വദേശികളായ ഷൈജുവും സംഘവുമാണ് അക്രമിച്ചത്. ഷൈജുവിൽ നിന്ന് വിഷ്ണു പണം പലിശക്ക് വാങ്ങിയിരുന്നു. കഴിഞ്ഞമാസത്തെ പലിശ മുടങ്ങിയത് ചോദ്യം ചെയ്ത ശേഷം വാക്കുതർക്കം ഉണ്ടാകുകയും ഷൈജുവും സംഘവും വിഷ്ണുവിനെ നടുറോഡിൽ മർദിക്കുകയും ആയിരുന്നു.

തുടർന്ന് നാട്ടുകാർ ഇടപ്പെട്ടു. വീണ്ടും പ്രകോപനം ഉണ്ടായപ്പോൾ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. കാറിൽ രക്ഷപെടാൻ ശ്രമിച്ച ഷൈജുവിനെയും സംഘത്തെയും പൊലീസ് എത്തി പിടികൂടുകയായിരുന്നു. ഷൈജുവിന്റെ അറസ്റ്റ് പൊലീസ് രേഖപെടുത്തി. ഷൈജുവിനെതിരെ മുമ്പ് പൊലീസ് കാപ്പ ചുമത്തിയിട്ടുണ്ട്.


TAGS :

Next Story