Quantcast

പ്രവാചക നിന്ദ: ലോകത്തിന് മുന്നിൽ ഇന്ത്യ നാണംകെട്ടു-ഐ.എൻ.എൽ

പ്രവാചകനിന്ദ നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യു.പി സർക്കാർ ഇതുവരെ തയാറായിട്ടില്ല. അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഐ.എൻ.എൽ നേതാക്കൾ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    6 Jun 2022 11:01 AM GMT

പ്രവാചക നിന്ദ: ലോകത്തിന് മുന്നിൽ ഇന്ത്യ നാണംകെട്ടു-ഐ.എൻ.എൽ
X

കോഴിക്കോട്: പ്രവാചകനെയും ഇസ്‌ലാമിനെയും വളരെ മ്ലേഛമായ രീതിയിൽ അവതരിപ്പിച്ച ബി.ജെ.ബി വക്താവ് നുപൂർ ശർമയുടെയും ഡൽഹി യൂനിറ്റ് മീഡിയ സെൽ തലവൻ നവീൻ കുമാറിന്റെയും വിവേക ശൂന്യമായ നടപടി ലേക സമൂഹത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തിയിരിക്കുകയാണെന്ന് ഐ.എൻ.എൽ. മതദ്വേഷം വെറുപ്പിന്റെ എല്ലാ പരിധികളും ലംഘിച്ച് കടുത്ത പ്രവാചകനിന്ദയിലേക്കും 'ഇസ്‌ലാമോഫോബിയ'യിലേക്കും കൊണ്ടെത്തിച്ചത് ആഗോളസമൂഹത്തെ ഉത്കണ്ഠാകുലരാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.

സംഘ്പരിവാർ നേതാക്കളുടെ അത്യന്തം നിന്ദ്യവും പ്രകോപനപരവുമായ അഭിപ്രായ പ്രകടനത്തിന് ഇന്ത്യൻ ഭരണകൂടം മാപ്പുപറയണമെന്ന് ചില പശ്ചിമേഷ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടത് രാജ്യത്തിന്റെ യശസ്സിനേറ്റ കളങ്കമാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുകയും അധികാരം പിടിച്ചെടുക്കാനുള്ള ആയുധമായി അതിനെ പ്രയോഗിക്കുകയും ചെയ്യുന്ന ആർ.എസ്.എസിന്റെ അടിസ്ഥാന സ്വഭാവം മാറ്റാത്ത കാലത്തോളം ഇമ്മട്ടിൽ മതദ്വേഷം തുടർന്നുകൊണ്ടേയിരിക്കും-നേതാക്കൾ ചൂണ്ടിക്കാട്ടി.

പ്രവാചകനിന്ദ നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യു.പി സർക്കാർ ഇതുവരെ തയാറായിട്ടില്ല. അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഐ.എൻ.എൽ നേതാക്കൾ ആവശ്യപ്പെട്ടു.

Summary: India embarrassed in front of world over blasphemy, says INL Kerala state leaders Ahmed Devarkovil and Kasim Irikkur

TAGS :

Next Story