10 വർഷത്തിലധികം പഴക്കമുള്ള വള്ളങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റില്ല; നീതി നിഷേധമെന്ന് ആക്ഷേപം
ആറര വര്‍ഷത്തിന് ശേഷം പരിശോധന നടക്കുമ്പോള്‍ പുതിയ നിയമപ്രകാരം 50 ശതമാനം വള്ളങ്ങളും പേർമിറ്റിന് പുറത്ത് പോകും
മൽസ്യബന്ധന വള്ളങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതില്‍ നീതി നിഷേധമെന്ന് ആക്ഷേപം. 10 വര്‍ഷത്തിലധികം പഴക്കമുള്ള വള്ളങ്ങൾക്ക് പെര്‍മിറ്റ് അനുവദിക്കേണ്ടതില്ല എന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനമാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്.
2015 മാര്‍ച്ച് എട്ടിനാണ് മൽസ്യബന്ധന വള്ളങ്ങള്‍ക്ക് അവസാനമായി പെര്‍മ്മിറ്റ് അനുവദിക്കുന്നതിന് ഉള്ള സംയുക്ത പരിശോധന നടന്നത്. 3 വര്‍ഷം കൂടുമ്പോള്‍ ഫിഷറീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ വള്ളവും എഞ്ചിനും നേരിൽ കണ്ട് ബോധ്യപ്പെട്ട് പെര്‍മിറ്റ് അനുവദിക്കണമെന്നാണ് നിയമം. നാളെയാണ് ഇതുമായി ബന്ധപ്പെട്ട സംയുക്ത പരിശോധന. ആറര വര്‍ഷത്തിന് ശേഷം പരിശോധന നടക്കുമ്പോള്‍ പുതിയ നിയമപ്രകാരം 50 ശതമാനം വള്ളങ്ങളും പേർമിറ്റിന് പുറത്ത് പോകും.
മുന്‍ മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ ഉള്ള നിയമസഭാ ഉപസമതി 12 വര്‍ഷം വരെ പഴക്കമുള്ള എൻജിനുകൾ ആനുകൂല്യത്തിനായി പരിഗണിക്കണമെന്ന് ശുപാര്‍ഷ ചെയ്തിരുന്നു.
Adjust Story Font
16