Quantcast

ലൈംഗിക അധിക്ഷേപക്കേസ്; ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി, തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി

ബോബിയുടെ ഫോൺ കോടതിയിൽ ഹാജരാക്കും

MediaOne Logo

Web Desk

  • Published:

    9 Jan 2025 7:38 AM GMT

Boby Chemmannur
X

കൊച്ചി: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കൊച്ചി സിജെഎം കോടതിയിലെത്തിച്ചത്. ബോബിയുടെ ഫോൺ കോടതിയിൽ ഹാജരാക്കും. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവർത്തിച്ചു.

ബോബി കോടതിയില്‍ ജാമ്യഹരജി നല്‍കും. ജാമ്യം ലഭിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ബോബിയുടെ സമാനമായ മറ്റ് പരാമർശങ്ങൾ പരിശോധിക്കുമെന്നും കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു.

തന്‍റേത് മുൻകൂട്ടി തീരുമാനിച്ചുള്ള അധിക്ഷേപം അല്ലെന്ന് ബോബി ചെമ്മണ്ണൂര്‍ മൊഴി നല്‍കിയിരുന്നു. വിവാദ പരാമർശം ആ വേദിയിൽ മാത്രമായി പറഞ്ഞതാണ്. പരാമർശം വളച്ചൊടിക്കപ്പെട്ടു. നാല് മാസം മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ പരാതി നൽകിയതിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും മൊഴിയില്‍ പറയുന്നു. കസ്റ്റഡിയിൽ എടുത്ത ബോബിയുടെ ഫോൺ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം ബോബി ചെമ്മണ്ണൂർ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. അധിക്ഷേപ പരാമർശങ്ങളിൽ കുറ്റബോധമില്ലെന്നായിരുന്നു നേരത്തെ ബോബി ചെമ്മണ്ണൂരിന്‍റെ പ്രതികരണം.

നടി ഹണി റോസ് നൽകിയ പരാതിയിലായിരുന്നു ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബോബി ചെമ്മണ്ണൂർ നടത്തിയ പരാമർശങ്ങളുടെ വീഡിയോ ഉള്‍പ്പെടെ കാണിച്ചുകൊണ്ടായിരുന്നു വിശദമായ ചോദ്യംചെയ്യൽ.



TAGS :

Next Story