വിധി കേട്ട് പ്രതിക്കൂട്ടിൽ തലകറങ്ങിവീണ് ബോബി ചെമ്മണൂർ
ലൈംഗികാധിക്ഷേപക്കേസിൽ ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ കൊച്ചി സിജെഎം കോടതി തള്ളിയിരുന്നു
കൊച്ചി: ലൈംഗികാധിക്ഷേപക്കേസിൽ നൽകിയ ജാമ്യഹരജിയിൽ കോടതി ഉത്തരവിനു പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യം. വിധി കേട്ട് ബോബി പ്രതിക്കൂട്ടിൽ തലകറങ്ങിവീണു. ഉടൻ അഭിഭാഷകരും കോടതി ജീവനക്കാരും പിടിച്ച് തൊട്ടടുത്തുള്ള ജെഎഫ്‌സിഎം കോടതിയുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. ബോബിയെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയേക്കും.
ലൈംഗികാധിക്ഷേപക്കേസിൽ ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ കൊച്ചി സിജെഎം കോടതി തള്ളിയിരുന്നു. കേസിൽ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. നടി ഹണി റോസിന്റെ പരാതിയിലാണു നടപടി.
Summary: Bobby Chemmanur faints after court rejects bail plea in sexual harassment case
Next Story
Adjust Story Font
16