Quantcast

ലൈംഗിക അധിക്ഷേപക്കേസ്; ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

അധിക്ഷേപ പരാമർശങ്ങളിൽ കുറ്റബോധമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2025-01-09 02:11:02.0

Published:

9 Jan 2025 12:53 AM GMT

Boby Chemmannur
X

കൊച്ചി: ലൈംഗിക അധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബോബി ചെമ്മണ്ണൂർ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. അധിക്ഷേപ പരാമർശങ്ങളിൽ കുറ്റബോധമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ പ്രതികരണം.

നടി ഹണി റോസ് നൽകിയ പരാതിയിലായിരുന്നു ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബോബി ചെമ്മണ്ണൂർ നടത്തിയ പരാമർശങ്ങളുടെ വീഡിയോ ഉള്‍പ്പെടെ കാണിച്ചുകൊണ്ടായിരുന്നു വിശദമായ ചോദ്യംചെയ്യൽ . എന്നാൽ നടിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയിട്ടില്ലെന്ന് ബോബി പൊലീസിനോട് പറഞ്ഞു. കുറ്റബോധമില്ലെന്ന് മാധ്യമപ്രവർത്തകരോടും പ്രതികരിച്ചു.

-മെഡിക്കൽ പരിശോധനയ്ക്ക് ശേഷം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലായിരുന്നു ബോബി ചെമ്മണ്ണൂരിനെ രാത്രിയിൽ താമസിപ്പിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നതിനാൽ സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നില്ല. ബോബിയെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. നടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകള്‍ കൂടി ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തുന്നതിനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

TAGS :

Next Story