ലൈംഗികാധിക്ഷേപക്കേസ്; ബോബി ചെമ്മണൂരിന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യാപേക്ഷയിൽ വിധി പറയുക
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയിൽ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണൂരിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യാപേക്ഷയിൽ വിധി പറയുക. അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന് ബോബി ചെമ്മണൂർ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രോസിക്യൂഷൻ നിലപാട് കൂടി അറിഞ്ഞശേഷം തീരുമാനിക്കാമെന്നാണ് കോടതി പറഞ്ഞത്.
പൊലീസിന്‍റെ തുടരണന്വേഷണത്തിൽ ലഭ്യമായ വിവരങ്ങൾ കൂടി ഹാജരാക്കി ജാമ്യത്തെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷൻ ആലോചന. അടിയന്തര സാഹചര്യമൊന്നുമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി ഇന്ന് പരിഗണിക്കാൻ മാറ്റിയത്. കെട്ടിച്ചമച്ച കഥയനുസരിച്ച് തയ്യാറാക്കിയ കേസാണെന്നും പരാതിക്കാരിയുടെ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് ബോബി ചെമ്മണൂരിന്‍റെ വാദം.
Next Story
Adjust Story Font
16