Quantcast

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിയെ രക്ഷപ്പെടുത്താൻ ബോചെ ഫാൻസ്; 36 കോടി രൂപ സമാഹരിക്കാൻ യാചക യാത്ര

കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീമാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്നത്. അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻ ഈ മാസം 16ന് മുമ്പ് മോചനദ്രവ്യമായി 36 കോടി രൂപ നൽകണം.

MediaOne Logo

Web Desk

  • Published:

    8 April 2024 10:57 AM GMT

Boche fans to save Malayali sentenced to death in Saudi
X

തിരുവനന്തപുരം: സൗദിയിൽ വധശിക്ഷ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിയെ രക്ഷപ്പെടുത്താൻ ബോബി ചെമ്മണ്ണൂരിന്റെ ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ്. നിരപരാധിയായ അബ്ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ മോചനദ്രവ്യം നൽകാൻ വേണ്ടിയാണ് ബോചെയുടെ ഇടപെടൽ. 36 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ ബൊചേ യാചക യാത്ര സംഘടിപ്പിച്ചു.

കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീം വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദിയിൽ കഴിയുകയാണ്. അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻ ഈ മാസം 16ന് മുമ്പ് മോചനദ്രവ്യമായി 36 കോടി രൂപ നൽകണം. നിരപരാധിയായ അബ്ദുൽ റഹീമിനെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടിയാണ് ബോബി ചെമ്മണ്ണൂറിന്റെ നേതൃത്വത്തിൽ ബൊചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് യാചക യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് തുക സമാഹരിച്ച് അബ്ദുൽ റഹീമിനെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് ലക്ഷ്യം.

തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് പണം സ്വീകരിച്ചു. പണം നേരിട്ടും ഓൺലൈനിലൂടെയും നൽകാം. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ യാചക യാത്ര നടത്തുക. റെയിൽവേ സ്റ്റേഷനുകൾ ബസ് സ്റ്റാൻഡുകൾ കോളജുകൾ തുടങ്ങിയ ഇടങ്ങളിൽ എല്ലാം ബോബി ചെമ്മണ്ണൂർ യാചനയ്ക്കായി നേരിട്ട് എത്തും.

TAGS :

Next Story