കേരളത്തിൽനിന്ന് തേനിയിലെത്തിയ കാറിൽ ശരീരഭാഗങ്ങൾ; മൂന്നുപേർ കസ്റ്റഡിയിൽ
വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യം വരുമെന്ന വിശ്വാസത്തിലാണു കൊണ്ടുപോകുന്നതെന്നാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്
ഇടുക്കി: കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കു പോയ കാറിൽനിന്ന് മനുഷ്യന്റേതെന്നു സംശയിക്കുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി. തേനിയിലെ ഉത്തമപാളയത്തിൽ വച്ചാണ് സംഘം തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. കാറിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിയടക്കമുള്ള മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആടിന്റെ ആന്തരികാവയവങ്ങളാണെന്നാണ് ഇവർ വാദിക്കുന്നത്.
ഉത്തമപാളയത്തിൽ ഇന്നലെ നടത്തിയ പൊലീസ് പരിശോധനയിലാണ് സംശയാസ്പദമായ നിലയിൽ സ്‌കോർപിയോ കാറിൽനിന്ന് ശരീരഭാഗങ്ങൾ പിടിച്ചെടുത്തത്. നാവ്, കരൾ, ഹൃദയം എന്നിവയാണു പൊലീസ് കണ്ടെത്തിയത്. പൂജ ചെയ്തു സൂക്ഷിച്ച നിലയിലായിരുന്നു അവയവങ്ങൾ. ഇതു വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യം വരുമെന്ന വിശ്വാസത്തിലാണു കൊണ്ടുപോകുന്നതെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്. പത്തനംതിട്ടയിൽനിന്നാണു ശരീരഭാഗങ്ങൾ എത്തിച്ചതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
ആടിന്റെ ശരീരാവയവങ്ങളാണെന്നാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്. പ്രാഥമിക പരിശോധനയിൽ ആടിന്റേതു തന്നെയാണെന്നു മനസിലായതായും റിപ്പോർട്ടുണ്ട്. അവയവങ്ങൾ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ ഉത്തമപാളയം പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യൽ തുടരുകയാണ്.
Summary: Body parts in a car crossing from Kerala caught in vehicle inspection at Uthamapalayam, Theni
Adjust Story Font
16