Quantcast

കണ്ണൂർ ഉളിക്കലിൽ വീടിന്റെ ടെറസിൽ സ്‌ഫോടനം; ബോംബുകൾ കണ്ടെത്തി

സിപിഎം അനുഭാവിയാണ് ഗിരീഷ് എന്നാണ് പൊലീസ് നൽകുന്ന വിവരം

MediaOne Logo

Web Desk

  • Updated:

    2024-12-20 10:22:42.0

Published:

20 Dec 2024 9:58 AM GMT

Explosion on terrace of house in Kannurs Ulikkal, Police found bombs, Kannur bomb blast
X

കണ്ണൂർ: ഉളിക്കലിൽ വീടിന്റെ ടെറസിൽ സ്‌ഫോടനം. പരിക്കളത്തെ കക്കുവപറമ്പിൽ ഗിരീഷിന്റെ ടെറസിലായിരുന്നു സ്‌ഫോടനം. പൊലീസ് പരിശോധനയിൽ ഇയാളുടെ വീടിന്റെ ടെറസിൽനിന്ന് മൂന്ന് ബോംബുകൾ കണ്ടെത്തി.

ഇന്നു രാവിലെയാണു സംഭവം. സ്‌ഫോടന ശബ്ദം കേട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വീടിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടെറസിന്റെ വിവിധ ഭാഗങ്ങളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഉഗ്രസ്‌ഫോടക ശേഷിയുള്ള ബോംബുകൾ കണ്ടെത്തിയത്.

സിപിഎം അനുഭാവിയാണ് ഗിരീഷ് എന്നാണ് പൊലീസ് നൽകുന്ന വിവരം. വീടിനു മുകളിൽ ബോംബ് നിർമിക്കുന്നതിനിടെയാണു സ്‌ഫോടനമുണ്ടായതെന്നും സൂചനയുണ്ട്. പരിസരത്ത് പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.

Summary: Explosion on terrace of house in Kannur's Ulikkal, Police found bombs

TAGS :

Next Story