സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസും ഉത്സവബത്തയും നല്‍കും
മുൻകാലത്തെ പോലെ നിശ്ചിത ശമ്പള പരിധിയിലുള്ള ജീവനക്കാർക്ക് ബോണസ് നൽകും.
സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസ് നൽകുന്നതിൽ അവ്യക്തത നീങ്ങി. സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
മുൻകാലത്തെ പോലെ നിശ്ചിത ശമ്പള പരിധിയിലുള്ള ജീവനക്കാർക്ക് ബോണസ് നൽകും. മുൻകാലങ്ങളിൽ ഓണത്തിന് ശമ്പളവും അഡ്വാൻസും നൽകുന്ന പതിവുണ്ടായിരുന്നു എന്നാൽ ഇത്തവണ ഓണത്തിന് ശമ്പള അഡ്വാൻസ് നൽകില്ലെന്നും ധനമന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16