Quantcast

ബ്രഹ്മപുരം തീപിടിത്തം; ത്രിതല അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പൊലീസും വിജിലൻസും വിദഗ്ധ സമിതിയുമാണ് അന്വേഷണം നടത്തുക

MediaOne Logo

Web Desk

  • Published:

    15 March 2023 6:02 AM GMT

pinarayi vijayan
X

പിണറായി വിജയന്‍

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ ത്രിതല അന്വേഷണത്തിന് സർക്കാർ . പൊലീസും വിജിലൻസും വിദഗ്ധ സമിതിയുമാണ് അന്വേഷണം നടത്തുക . ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു ബ്രഹ്മപുരത്ത് നടപടികൾ സ്വീകരിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി, കരാർ കമ്പനിയായ സോണ്ടയെ കുറിച്ച് ഒന്നും പരാമർശിച്ചില്ല . നിലവിൽ പൊലീസ് എടുത്ത എഫ് ഐ .ആറിൽ പ്രത്യേക സംഘം അന്വേഷിക്കും. പ്ലാൻ്റിൻ്റെ തുടക്കം മുതലുള്ള കാര്യങ്ങൾ വിജിലൻസും അന്വേഷിക്കും. പൊലീസിൻ്റെ പ്രത്യേക സംഘം തീപിടിത്തത്തെക്കുറിച്ച് അന്വേഷണം നടത്തും.പ്ലാന്‍റുകൾക്കെതിരായ ആസൂത്രിതമായ പ്രതിഷേധം വക വയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

10 വർഷം കൊണ്ട് 1059000 ടൺ മാലിന്യം കുമിഞ്ഞുകൂടി. മാലിന്യക്കൂമ്പാരം നശിപ്പിക്കാനുള്ള ഹരിത ട്രിബ്യൂണൽ ഉത്തരവ് 21 തവണ അജണ്ടയിൽ കോർപറേഷൻ മാറ്റി വെച്ചു. അജൈവ മാലിന്യം വൻ തോതിൽ നിക്ഷേപിക്കപ്പെട്ടു. ബ്രഹ്മപുരത്ത് തുടക്കത്തിൽ അശാസ്ത്രീയ സംസ്കരണമാണ് ഉണ്ടായിരുന്നത്. ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നമില്ല. 21 പേർക്ക് കിടത്തി ചികിത്സ വേണ്ടി വന്നു. 1335 പേർ വൈദ്യസഹായം തേടി.മാർച്ച് നാല് മുതൽ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുകയാണന്നും മുഖ്യമന്ത്രി അറിയിച്ചു.

TAGS :

Next Story