യു.ഡി.എഫ് ഭരിക്കുന്ന സഹകരണ ബാങ്കിലെ നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ; കെ.എസ്.യു മുൻ ജില്ല വൈസ് പ്രസിഡന്റ് ഹൈക്കോടതിയിൽ
നിയമനവിവാദങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഡിസിസി കമ്മീഷനെ നിയോഗിച്ചു
പാലക്കാട്: യുഡിഎഫ് ഭരിക്കുന്ന പാലക്കാട് കിഴക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിലെ നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ വാങ്ങിയതായി പരാതി. കെ.എസ്.യു മുൻ ജില്ലാ വൈസ് പ്രസിഡന്റാണ് കോഴ വാങ്ങിയെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിയമനവിവാദങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഡിസിസി കമ്മീഷനെ നിയോഗിച്ചു.
കിഴക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിലെ വാച്ച്മാൻ,പ്യൂൺ എന്നീ തസ്തികളിലേക്ക് ലക്ഷങ്ങൾ കോഴ വാങ്ങിയതായാണ് പരാതി. പരീക്ഷ നടത്തുമെങ്കിലും പണം വാങ്ങിയവരെ ബാങ്ക് ഭരണസമിതി നിയമിക്കാണ് പദ്ധതിയെന്ന് പരാതിക്കാരൻ പറയുന്നു. ബാങ്ക് നിയമിക്കാൻ ഉദ്ദേശിക്കുന്ന ആളുകളുടെ പേരുകൾ ചൂണ്ടിക്കാട്ടി മുൻ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ബേസിൽ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പരാതി പരിഗണിച്ച കോടതി പരീക്ഷാനടത്തിപ്പ് സുതാര്യമാണെന്ന് സഹകരണവകുപ്പ് ജോയന്റ് രജിസ്ട്രാർ ഉറപ്പ് വരുത്തണമെന്ന് നിർദേശം നൽകി. നിയമ വിവാദങ്ങൾക്കിടെ ബാങ്കിന്റെ വൈസ് പ്രസിഡന്റ് ജോഷി ആന്റണി കഴിഞ്ഞദിവസം സ്ഥാനം രാജി വെക്കുകയും ചെയ്തു.
എന്നാൽ നിയമനം സംബന്ധിച്ച വിവാദം അടിസ്ഥാനരഹിതമാണെന്നും, ബാങ്കിനെ തകർക്കുകയാണ് വിവാദത്തിന് പിന്നിലുള്ള ഉദ്ദേശം എന്നും ബാങ്ക് പ്രസിഡന്റ് എം.കെ ശ്രീനിവാസൻ പറയുന്നു. അതേസമയം, സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. അഡ്വ സുമേഷ് അച്യുതൻ , അഡ്വ. തേലനൂർ ശശി എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. അടുത്ത ദിവസം ഡി.സി.സി പ്രസിഡന്റിന് അന്വേഷണ റിപ്പോട്ട് കൈമാറും.
Adjust Story Font
16