വാക്ക് പാലിക്കാതെ പഞ്ചായത്ത്; കാറ്റിൽ വീട് തകർന്ന് വാടക വീട്ടിലേക്ക് മാറിയ സഹോദരങ്ങൾ ദുരിതത്തിൽ
വെളിയത്താംപറമ്പ് സ്വദേശിയായ അംബ്രോസും മാനസിക വൈകല്യമുളള സഹോദരനുമാണ് വാടക നൽകാനാകാതെ ബുദ്ധിമുട്ടുന്നത്
എറണാകുളം: ശക്തമായ കാറ്റിൽ വീട് തകർന്നതിനെ തുടർന്ന് പഞ്ചായത്തിന്റെ നിർദേശ പ്രകാരം വാടക വീട്ടിലേക്ക് മാറിയ സഹോദരങ്ങൾ ദുരിതത്തിൽ. എറണാകുളം വെളിയത്താംപറമ്പ് സ്വദേശിയായ അംബ്രോസും മാനസിക വൈകല്യമുളള സഹോദരനുമാണ് വീടിന് വാടക നൽകാനാകാതെ ബുദ്ധിമുട്ടുന്നത്. വാടക ഇനത്തിൽ പഞ്ചായത്ത് അധികൃതർ ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
2021 ലുണ്ടായ ശക്തമായ കാറ്റിലാണ് അംബ്രോസും സഹോദരനും താമസിച്ചിരുന്ന വീട് തകർന്നത്. വീട് വാസയോഗ്യമല്ലാതെയായതോടെ നായരമ്പലം പഞ്ചായത്തിന്റെ നിർദേശ പ്രകാരം വാടക വീട്ടിലേക്ക് മാറി. മാസ വാടക നൽകാമെന്ന് പഞ്ചായത്തിന്റെ ഉറപ്പുണ്ടായിരുന്നെങ്കിലും വാടക ഇനത്തിൽ ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് അംബ്രോസ് പറയുന്നു.
തകർന്ന വീടിന് പകരം പുതിയ വീട് നിർമ്മിച്ച് നൽകാമെന്ന ഉറപ്പും പഞ്ചായത്ത് ലംഘിച്ചുവെന്നും പരാതിയുണ്ട്. മാനസിക വൈകല്യമുളള അനുജനെ നോക്കാൻ ആരും ഇല്ലാത്തതിനാൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത അവസ്ഥയിലാണ് അംബ്രോസ്. അംബ്രോസിന്റെ ഭാര്യ കുഞ്ഞുമോൾ വീട്ട് ജോലി എടുത്തുണ്ടാക്കുന്ന തുച്ഛമായ വരുമാനത്തിലൂടെയാണ് കുടുംബം മുന്നോട്ട് നീങ്ങുന്നത്.
The brothers moved to a rented house on the instructions of the panchayat and are in distress in Ernakulam
Adjust Story Font
16