Quantcast

ധനാഭ്യർഥന ചർച്ചകൾക്ക് ഇന്ന് തുടക്കമാകും; മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ പ്രതിപക്ഷം

ഇന്ന് നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-06-11 01:51:33.0

Published:

11 Jun 2024 1:09 AM GMT

Discussions on the budget request to begin today in the Kerala Legislative Assembly as the opposition will raise the plus one seat crisis issue in Malabar as an urgent motion
X

തിരുവനന്തപുരം: ബജറ്റിന്മേലുള്ള ധനാഭ്യർഥന ചർച്ചകൾക്ക് നിയമസഭയിൽ ഇന്ന് തുടക്കമാകും. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയമാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കുക. വാർഡ് വിഭജന ബില്ല് ചർച്ചകൾ കൂടാതെ പാസാക്കിയ സർക്കാർ നടപടിയും പ്രതിപക്ഷം സഭാതലത്തിൽ ഉയർത്തും.

ചർച്ചകൾ കൂടാതെ ബില്ല് പാസാക്കിയതിനെതിരെ പ്രതിപക്ഷം സ്പീക്കറെ സമീപിച്ചിരിന്നു. ബാർകോഴ വിവാദത്തിന്റെ തുടർപ്രതികരണങ്ങളും സഭയിൽ ഉണ്ടാകും. നിയമസഭയ്ക്കകത്തും പുറത്തും വിഷയം ഒരുപോലെ സജീവമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ന് നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. ജുഡിഷ്യൽ അന്വേഷണവും എക്സൈസ്-ടൂറിസം മന്ത്രിമാരുടെ രാജിയുമാണ് ആവശ്യം.

Summary: Discussions on the budget request to begin today in the Kerala Legislative Assembly as the opposition will raise the plus one seat crisis issue in Malabar as an urgent motion

TAGS :

Next Story