Quantcast

ബഫര്‍സോണ്‍: വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് വിദഗ്ധ സമിതി ശേഖരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-01 01:25:14.0

Published:

1 March 2023 1:13 AM GMT

report of the expert committee, Buffer Zone expert committee report,  expert committee will be submitted to the Chief Minister today, breaking news malayalam
X

തിരുവനന്തപുരം: ബഫർസോണുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് വിദഗ്ധ സമിതി ശേഖരിച്ചത്.


ഫീൽഡ് പരിശോധന നടത്തിയും ജനങ്ങളുടെ പരാതി പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിദ്ഗദ സമിതി റിപ്പോർട്ട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കും. ഒരു കിലോമീറ്റർ ബഫർ സോൺ വരുന്ന മേഖലകളിലെ ജനസാന്ദ്രതയും ബഫർ സോൺ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സുപ്രീംകോടതിയെ ധരിപ്പിക്കാൻ സമിതിയുടെ റിപ്പോർട്ട് വഴി കഴിയുമെന്നാണ് സർക്കാർ വിലയിരുത്തൽ.



TAGS :

Next Story