Quantcast

ബഫർസോൺ സർവേ കൃത്യമായി നടക്കുന്നുണ്ട്, ചിലർ പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു: മന്ത്രി ശശീന്ദ്രൻ

''സുപ്രീംകോടതിയിൽ കക്ഷി ചേരാൻ ജനുവരി അഞ്ചിന് അപേക്ഷ നൽകും. ചില എൻ.ജി.ഒ സംഘടനകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്''

MediaOne Logo

Web Desk

  • Updated:

    2022-12-27 07:55:14.0

Published:

27 Dec 2022 6:58 AM GMT

ബഫർസോൺ സർവേ കൃത്യമായി നടക്കുന്നുണ്ട്, ചിലർ പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു: മന്ത്രി ശശീന്ദ്രൻ
X

തിരുവനന്തപുരം: ബഫർ സോൺ സർവേ കൃത്യമായി നടക്കുന്നുണ്ടെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സുപ്രീംകോടതി നിർദേശപ്രകാരമുള്ള നടപടികളാണ് സർക്കാർ നടത്തുന്നത്. ഇപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്.

ഉറക്കം നടിക്കുന്നവർ ഉണരണം. ബഫർ സോൺ വിഷയത്തിൽ ശുഭപ്രതീക്ഷയാണുള്ളത്. മുഖ്യമന്ത്രിയുടെ യാത്രയിൽ ശുഭപ്രതീക്ഷയുണ്ട്. സുപ്രീംകോടതിയിൽ കക്ഷി ചേരാൻ ജനുവരിയിൽ അഞ്ചിന് അപേക്ഷ നൽകും. ചില എൻ.ജി.ഒ സംഘടനകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. മലബാർ വന്യജീവി സങ്കേതം ആവശ്യമാണോയെന്ന കാര്യം ചർച്ച ചെയ്യുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു



TAGS :

Next Story