Quantcast

'ഒരു കിലോമീറ്റർ ബഫർ സോൺ'; 2019ലെ മന്ത്രിസഭാ തീരുമാനം നിലനിൽക്കില്ലെന്ന് എ.കെ ശശീന്ദ്രൻ

'2020ൽ പുതിയ നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്'

MediaOne Logo

Web Desk

  • Updated:

    2022-06-25 12:42:10.0

Published:

25 Jun 2022 11:17 AM GMT

ഒരു കിലോമീറ്റർ ബഫർ സോൺ; 2019ലെ മന്ത്രിസഭാ തീരുമാനം നിലനിൽക്കില്ലെന്ന് എ.കെ ശശീന്ദ്രൻ
X

തിരുവനന്തപുരം: ബഫർ സോൺ ഒരു കിലോമീറ്റർ നിർണയിച്ച 2019ലെ മന്ത്രിസഭായോഗ തീരുമാനം നിലനിൽക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. 2020ൽ പുതിയ നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. 2020ലെ നിർദേശത്തിൽ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. സുപ്രിംകോടതി വിധി പറഞ്ഞത് സംസ്ഥാനങ്ങളുടെ അഭിപ്രായം കേട്ടല്ലെന്നും മന്ത്രി വിശദീകരിച്ചു.

സുപ്രീംകോടതി ഉത്തരവിന് മുമ്പ് തന്നെ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർസോണെന്ന് കേരളം ഉത്തരവിറക്കിയതായി രേഖകൾ പുറത്തു വന്നിരുന്നു. 2019 ഒക്ടോബർ 23 ന് ഒന്നാം പിണറായി സർക്കാരിൻറെ മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. സർക്കാർ ഉത്തരവും മന്ത്രിസഭാ യോഗത്തിൻറെ വാർത്താ കുറിപ്പും മീഡിയവണിന് ലഭിച്ചു.

യോഗത്തിൻറെ വാർത്താ കുറുപ്പിൽ പാരിസ്ഥിതിക ദുരന്തങ്ങൾ കണക്കിലെടുത്ത് സംരക്ഷിത വന മേഖലയ്ക്ക് ചുറ്റുമുള്ള ഇക്കോ സെൻസിറ്റീവ് മേഖല ഒരു കിലോ മീറ്റർ വരെയാക്കാൻ തീരുമാനിച്ചതായി വിശദീകരിക്കുന്നു. പിന്നാലെ ഒക്ടോബർ 30 വനം വന്യജീവി വകുപ്പ് ഇത് ഉത്തരവായും പുറത്തിറക്കി.

പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് സോണായി നിശ്ചയിച്ച് കരട് വിജ്ഞാപന നിർദേശങ്ങൾ തയ്യാറാക്കുന്നതിന് അംഗീകാരം നൽകിയെന്നാണ് ഉത്തരവിലെ വാചകം.

ഇതോടെ സുപ്രീംകോടതി ഉത്തരവിന് മുമ്പെ തന്നെ കേരളം സമാന നിലപാട് സ്വീകരിച്ചതായി വ്യക്തമായി. എന്നാൽ ഇതിന് ശേഷം ജനവാസ മേഖലകളെ ഒഴിവാക്കി ബഫർ സോൺ അടയാളപ്പെടുത്തി സംരക്ഷിത വനമേഖലകളുടെ മാപ്പടക്കം കേന്ദ്രത്തിന് കൈമാറിയെന്നാണ് വനം മന്ത്രിയുടെ വിശദീകരണം. സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ നിയമപോരാട്ടത്തിന് ഒരുങ്ങുന്ന സർക്കാരിന് പഴയ ഉത്തരവ് തിരിച്ചടിയാകുമോയെന്ന ആശങ്കയും ശക്തമാണ്.

TAGS :

Next Story