ബൈബിൾ കത്തിച്ച സംഭവം: കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം-ജമാഅത്തെ ഇസ്‍ലാമി
'ഒരു ഗ്രന്ഥവും വിയോജിപ്പിന്റെ പേരിൽ അനാദരിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യരുത്. ആശയവ്യത്യാസങ്ങൾ ഉണ്ടായിരിക്കെത്തന്നെ അവ തമ്മിൽ സംവദിക്കുന്ന ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷമാണ് നിലനിൽക്കേണ്ടത്'
കോഴിക്കോട്: കാസര്‍കോട്ട് ബൈബിൾ അഗ്നിക്കിരയാക്കുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ്. സംഭവം കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തെ അപകടപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. സ്വീഡനിൽ ഖുർആൻ കത്തിച്ചതിലുള്ള പ്രതിഷേധമാണ് ബൈബിൾ കത്തിക്കാനുള്ള ന്യായമെന്ന് പറയപ്പെടുന്നു. ഇത് അംഗീകരിക്കാനാവില്ല.'
ഒരു ഗ്രന്ഥവും വിയോജിപ്പിന്റെ പേരിൽ അനാദരിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യരുത്. ആശയവ്യത്യാസങ്ങൾ ഉണ്ടായിരിക്കെത്തന്നെ അവ തമ്മിൽ സംവദിക്കുന്ന ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷമാണ് നിലനിൽക്കേണ്ടതെന്നും അബ്ദുൽ അസീസ് പറഞ്ഞു.
Summary: Jamaat-e-Islami Hind Kerala Ameer MI Abdul Aziz said that the act of burning the Bible and spreading the footage through social media is unacceptable and the culprits should be punished in an exemplary manner.
Adjust Story Font
16