Quantcast

'അകത്ത് എ.സിയും ഫ്രിഡ്ജും മുതൽ കോഫി ഏരിയ വരെ'; സർക്കാർ ലക്ഷങ്ങൾ മുടക്കി വാങ്ങിയ ബസുകൾ കട്ടപ്പുറത്ത്

ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയ്ക്കായി 2014ൽ സർക്കാർ വാങ്ങിയതാണ് ബസ്

MediaOne Logo

Web Desk

  • Published:

    1 Dec 2023 4:56 AM

Lalitha Kala Academy
X

കൊച്ചി: ലക്ഷങ്ങൾ മുടക്കി സർക്കാർ വാങ്ങിയ ആധുനിക സൗകര്യങ്ങൾ ഉള്ള ബസുകൾ ഉപയോഗശൂന്യമായി കിടക്കുന്നു. ലളിതകലാ അക്കാദമിയുടെയും ടൂറിസം വകുപ്പിന്റേതുമാണ് വാഹനങ്ങൾ. മൂന്നുവർഷമായി വാഹനങ്ങൾ ആരും തിരിഞ്ഞുനോക്കാറു പോലുമില്ല.

ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയ്ക്കായി 2014ൽ സർക്കാർ വാങ്ങിയതാണ് ബസ്. ബസ്സിനുള്ളിൽ ഒരുക്കുന്ന ചിത്രപ്രദർശനം കാണാൻ വിവിധ സ്ഥലത്തുള്ളവർക്ക് അവസരം ഒരുക്കുകയായിരുന്നു ലക്ഷ്യം. സജ്ജീകരണങ്ങൾ അശാസ്ത്രീയമാണെന്ന് പരാതി ഉയർന്നതോടെ ഓട്ടം നിലച്ചു. റോഡ് ടാക്സ് ഇൻഷുറൻസും മുടങ്ങി. ടയർ ഉൾപ്പെടെയുള്ള ബസിന്റെ ഭാഗങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ വകുപ്പിന് നൽകിയതാണ് മറ്റൊരു വാഹനം. ടൂറിസം വകുപ്പിന്റെ കൊച്ചി സിറ്റി ടൂർ പ്രോജക്ട്നായാണ് വാഹനമെത്തിച്ചത്.

അഞ്ചു ലക്ഷം രൂപവീതമാണ് ഓരോ വാഹനവും ആധുനിക സജ്ജീകരണങ്ങൾ ഒരുക്കാനായി ചെലവാക്കിയത്. കോവിഡിന് കട്ടപ്പുറത്ത് കയറിയതാണ് ഇരു ബസ്സുകളും. പിന്നീടാരും തിരിഞ്ഞു നോക്കിയിട്ടില്ല. ചിത്രകലാശാലയ്ക്കായി നിർമ്മിച്ചിരുന്ന ബസ് കുട്ടികൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ ശാസ്ത്രീയമായി പുനർ നിർമ്മിക്കണമെന്നാണ് ലളിതകലാ അക്കാദമിയുടെ ആവശ്യം.


TAGS :

Next Story