Quantcast

വ്യവസായി നിഷാം സെക്യൂരിറ്റി ജീവനക്കാരനെതിരെ നടത്തിയത് ഭീകരമായ ആക്രമണം: ഹൈക്കോടതി

നിഷാമിനെതിരെ ശക്തമായ സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ

MediaOne Logo

Web Desk

  • Published:

    17 Sep 2022 12:55 AM GMT

വ്യവസായി നിഷാം സെക്യൂരിറ്റി ജീവനക്കാരനെതിരെ നടത്തിയത് ഭീകരമായ ആക്രമണം: ഹൈക്കോടതി
X

കൊച്ചി: ഭീകരമായ ആക്രമണമാണ് വ്യവസായി നിഷാം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിന് നേരെ നടത്തിയതെന്ന് ഹൈക്കോടതി. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്ത് നടന്നത് സംസ്‌കാര വിരുദ്ധമായ പ്രവൃത്തിയായിരുന്നുവെന്ന് നിഷാമിന്റെ ശിക്ഷശരിവെച്ച കോടതി ഉത്തരവിൽ പറഞ്ഞു. നിഷാമിനെതിരെ ശക്തമായ സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. മെഡിക്കൽ വിവരങ്ങളടക്കം ശാസ്ത്രീയ തെളിവുകൾ കുറ്റകൃത്യത്തിൽ പ്രതിയുടെ പങ്ക് സംശായാതീതമായി തെളിയിക്കുന്നതാണ്. തൃശൂർ ശോഭ സിറ്റിയിലെ പാർക്കിംഗ് ഏരിയയിൽ വാഹനത്തിൽ നിന്ന് പുറത്തിറിക്കി കിടത്തിയ ചന്ദ്രബോസിന്റെ തലയിൽ നിഷാം ചവിട്ടിയതായി സാക്ഷി മൊഴിയുണ്ട്.

സമൂഹ മനസാക്ഷി മരവിപ്പിക്കുന്ന ഹീനവും ക്രൂരവുമായ ആക്രമണമാണ് പ്രതി നടത്തിയത്. അടിസ്ഥാന മൂല്യങ്ങളെ പോലും വെല്ലുവിളിക്കുന്ന കുറ്റകൃത്യമാണിത്. കൊല്ലാനുള്ള ഉദ്ദേശത്തോടെയായിരുന്നു പ്രതിയുടെ ആക്രമണം. ഒരിക്കലും മായ്ക്കാനാവാത്ത കളങ്കമാണ് ഇത് സമൂഹത്തിലുണ്ടാക്കിയത്. സമ്പന്നനായ പ്രതി സാമ്പത്തികമായി തന്നേക്കാൾ ഏറെ പിന്നാക്കം നിൽക്കുന്നയാൾക്കെതിരെ നടത്തിയ ആക്രമണം കുറ്റകൃത്യത്തിന്റെ തീവ്രത വർധിപ്പിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. നിഷാം ഓടിച്ചിരുന്ന ഹമ്മർ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് വാഹനയുടമയായ ബംഗളൂരു സ്വദേശി കിരൺ രവി രാജു നൽകിയ ഹരജിയും കോടതി തള്ളി.

Businessman Nisham made a gruesome attack on a security guard: High Court

TAGS :

Next Story