ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് സജ്ജം, ജില്ലകളുടെ നിലപാട് മനസിലാക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കും- ടി.പി രാമകൃഷ്ണൻ
സർക്കാർ തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ജനങ്ങൾ അത് മനസിലാക്കി തന്നെ വിലയിരുത്തുമെന്നും എൽഡിഎഫ് കൺവീനർ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നേരിടാൻ എൽഡിഎഫ് സജ്ജമാണെന്ന് കൺവീനർ ടി.പി രാമകൃഷ്ണൻ. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പുകൾ മുന്നണി നേരത്തെ തന്നെ തുടങ്ങിയതാണെന്നും പാലക്കാടിനു പുറമേ ചേലക്കരയിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്നും രാമകൃഷ്ണൻ പറഞ്ഞു.
രണ്ട് അസംബ്ലി മണ്ഡലങ്ങളിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്നും ജില്ലകളുടെ നിലപാട് മനസിലാക്കി കഴിയുന്നത്ര വേഗത്തിൽ സ്ഥാനാർഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജനങ്ങൾ അത് മനസിലാക്കി തന്നെ വിലയിരുത്തും. വയനാട് നല്ല ഫലം ഉണ്ടാകും വിധം മുന്നണി വളരും. രാമകൃഷ്ണൻ പറഞ്ഞു.
Next Story
Adjust Story Font
16