Quantcast

ഉപതെരഞ്ഞെടുപ്പ്: പ്രചാരണം സജീവമാക്കി മുന്നണികള്‍

പി.വി അൻവറിൻ്റെ നേതൃത്വത്തിൽ നാളെ പാലക്കാട് കൺവെൻഷൻ

MediaOne Logo

Web Desk

  • Updated:

    2024-10-22 01:52:04.0

Published:

22 Oct 2024 1:02 AM GMT

ഉപതെരഞ്ഞെടുപ്പ്: പ്രചാരണം സജീവമാക്കി മുന്നണികള്‍
X

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലങ്ങളിൽ സജീവ പ്രചരണ പരിപാടികളുമായി മുന്നണികൾ. പാലക്കാട് മൂന്ന് മുന്നണികളുടെയും പ്രചരണ പരിപാടികൾ തുടരുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ പിരായിരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തും. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി വൈകീട്ട് രണ്ട് കൺവൻഷനുകളാണ് നടക്കുന്നത്.

ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറും മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. അതേസമയം പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ പി.വി അൻവറിൻ്റെ തീരുമാനം നാളെ ഉണ്ടാകും. പി.വി അൻവറിൻ്റെ നേതൃത്വത്തിൽ നാളെ പാലക്കാട് കൺവെൻഷൻ ചേരും.

ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി രമ്യാ ഹരിദാസ് നാളെ നിർദേശ പത്രിക സമർപ്പിക്കും. വടക്കാഞ്ചേരി തഹസിൽദാറുടെ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിക്കുക. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലാണ് രമ്യ ഹരിദാസിന്റെ ഇന്നത്തെ പ്രചാരണം. കൊണ്ടാഴി പഞ്ചായത്തിലാണ് സിപിഎം സ്ഥാനാർഥി യു.ആർ പ്രദീപിന്റെ സ്ഥാനാർഥി പര്യടനം. അതേസമയം പി.വി അൻവർ എംഎൽഎ വൈകുന്നേരം

എൻ കെ സുധീറിന്റെ പര്യടനത്തിൽ പങ്കുചേരും. ചേലക്കര ടൗണിൽ ഡിഎംകെയിൽ ചേരുന്നവർക്കുള്ള സ്വീകരണ പരിപാടിയിലും അൻവർ പങ്കെടുക്കും. പഴയന്നൂർ പഞ്ചായത്തിലാണ് ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്ണന്റെ പര്യടനം. കുമ്മനം രാജശേഖരനും ബിജെപി സ്ഥാനാർഥിക്കായി വേട്ട് അഭ്യർത്ഥിക്കാൻ ചേലക്കരയിലെത്തും..

TAGS :

Next Story