Quantcast

സ്ഥാനമോഹിയായല്ല ബിജെപിയിലെത്തിയത്; സ്വയം രാജി വയ്ക്കേണ്ട കാര്യമെന്താണ്?: സി.കൃഷ്ണകുമാര്‍

ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ ജയിക്കുമോ എന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും സി.കൃഷ്ണകുമാർ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 Nov 2024 6:35 AM GMT

C Krishnakumar
X

പാലക്കാട്: പൊതുസമ്മതനായ സ്ഥാനാർഥിയെ നിർത്തിയാൽ വിജയിക്കാമായിരുന്നുവെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. അങ്ങനെ ഒരു സ്ഥാനാർഥിയെ ലഭിച്ചില്ല. പാർട്ടി വോട്ടുകൾക്ക് പുറമെ ഉള്ള വോട്ടുകൾ തനിക്ക് ലഭിച്ചില്ല. ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ ജയിക്കുമോ എന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും സി.കൃഷ്ണകുമാർ മീഡിയവണിനോട് പറഞ്ഞു.

ബൂത്ത് പ്രസിഡന്‍റായിട്ടാണ് ഞാന്‍ തുടങ്ങിയത്. നാളെ എന്‍റെ പാര്‍ട്ടി പറയാണ് കൃഷ്ണകുമാര്‍ ഈ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും നാളെത്തൊട്ട് ബൂത്ത് പ്രസിഡന്‍റാകാന്‍ പറഞ്ഞാല്‍ ഞാന്‍ വളരെ സന്തോഷത്തോടെ പോയി പണിയെടുക്കും. ഈ പാര്‍ട്ടിയുടെ ആശയവും ആദര്‍ശവും കണ്ട് വന്നയാളാണ് ഞാന്‍ അല്ലാതെ സ്ഥാനമോഹിയല്ല. ഒരു സിറ്റിങ് സീറ്റില്‍ പരാജയപ്പെട്ടിട്ടുള്ള ആളല്ല ഞാന്‍. നിലവിലുള്ള ഒരു സീറ്റ് നഷ്ടപ്പെടുത്തിയിട്ടുള്ള ആളാണെങ്കില്‍ രാജി വയ്ക്കാന്‍ സ്വയം തയ്യാറായി മുന്നോട്ടുവരണം. എന്‍റെ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവുമായും സംസ്ഥാന നേതൃത്വവുമായും സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ എന്‍റെ ഭാഗത്ത് നിന്ന് കുറവുകള്‍ വന്നുവെന്ന് ഒരാളും പറഞ്ഞിട്ടില്ല. അല്ലെങ്കില്‍ എന്‍റെ കാര്യങ്ങള്‍ കൊണ്ട് വോട്ട് കുറഞ്ഞിട്ടുണ്ടെന്ന് പാര്‍ട്ടിയുടെ നേതൃത്വത്തിന് ബോധ്യപ്പെട്ട് എന്നോട് ആവശ്യപ്പെട്ടാല്‍ ഞാന്‍ രാജി വയ്ക്കും. അല്ലാതെ സ്വയം രാജിവച്ച് പോകേണ്ട ഒരു സാഹചര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടില്ലേ? എന്നിട്ട് രാഹുല്‍ രാജിവച്ച് പോയോ? കോണ്‍ഗ്രസ് കാലാകാലങ്ങളായി ജയിച്ചിരുന്ന സീറ്റില്‍ രാഹുല്‍ ഗാന്ധി തോറ്റു. കോണ്‍ഗ്രസിന്‍റെ എത്രയോ നേതാക്കന്‍മാര്‍ ഇവിടെ പരാജയപ്പെട്ടിരിക്കുന്നു....കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story