Quantcast

'എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി'- സി കൃഷ്ണകുമാർ

"ജനങ്ങളെ വഞ്ചിച്ച് പോയ രാഹുൽ ഗാന്ധിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം വോട്ടിംഗിൽ പ്രതിഫലിച്ചു"

MediaOne Logo

Web Desk

  • Updated:

    2024-11-20 05:11:01.0

Published:

20 Nov 2024 5:08 AM GMT

C Krishnakumar shares hope in Palakkad byelection
X

പാലക്കാട്: പാലക്കാട് എൻഡിഎയ്ക്ക് വിജയം ഉറപ്പെന്ന് സ്ഥാനാർഥി സി കൃഷ്ണകുമാർ. എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും പാലക്കാട്ടേത് ചരിത്രവിജയമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

"പാലക്കാട്ടുകാരുടെ വോട്ട് വികസനത്തിന് വേണ്ടിയുള്ളതാണ്. എൻഡിഎയുടെ വിജയത്തോടെ കേരളരാഷ്ട്രീയത്തിൽ ചരിത്രപരമായ വിധിയെഴുത്താണ് പാലക്കാട് നടത്താൻ പോകുന്നത്. വയനാട്ടിൽ പോളിങ് നിരക്ക് കുറഞ്ഞത് കോൺഗ്രസിനെതിരായുള്ള വികാരമായി കണക്കാക്കാം. ജനങ്ങളെ വഞ്ചിച്ച് പോയ രാഹുൽ ഗാന്ധിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം വോട്ടിംഗിൽ പ്രതിഫലിച്ചു. ഇത് തന്നെയാണ് പാലക്കാടും നടക്കാൻ പോകുന്നത്. എൻഡിഎയ്ക്ക് അനുകൂലമായ വിധിയെഴുത്തായിരിക്കും ഇത്തവണ പാലക്കാട്ടേത്.

ജനങ്ങൾക്കൊപ്പം എന്നുമുണ്ടായിരുന്ന എനിക്ക് അനുകൂലമായി ജനം വോട്ട് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോമാന്റെ പരാജയം കുറച്ച് വോട്ടുകൾക്കാണ്. ഇത്തവണ അത് മറികടക്കുക തന്നെ ചെയ്യും.

ജനകീയ വിഷയങ്ങളാണ് ഞങ്ങൾ ചർച്ച ചെയ്തത്. ആ വിഷയങ്ങൾ ചർച്ച ചെയ്യാൻ മറ്റ് രണ്ട് മുന്നണികളും നിർബന്ധിതരായി. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നത്". അദ്ദേഹം പറഞ്ഞു

TAGS :

Next Story