പടിയിറങ്ങുന്നതിന് മുന്‍പ് 36 പ്ലാവിൻ തൈകൾ നട്ട് ഫുട്ബോൾ ഇതിഹാസം സി.വി പാപ്പച്ചൻ
തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാദമിയിലെ സേവനം അവസാനിപ്പിച്ച് പാപ്പച്ചൻ ഇന്ന് പടിയിറങ്ങും
ജോലിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് 36 പ്ലാവിൻ തൈകൾ നട്ട് ഫുട്ബോൾ ഇതിഹാസം സി.വി പാപ്പച്ചൻ. തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാദമിയിലെ സേവനം അവസാനിപ്പിച്ച് പാപ്പച്ചൻ ഇന്ന് പടിയിറങ്ങും. പൊലീസ് അക്കാദമി ഗ്രൗണ്ടിലാണ് പ്ലാവിൻ തൈകൾ നട്ടത്.
ജന്മനാടായ പറപ്പൂരിൽ പന്ത് തട്ടി തുടങ്ങിയ പാപ്പച്ചന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായി ജഴ്സി അണിഞ്ഞാണ് ഫുട്ബാള്‍ രംഗത്തേക്ക് കടന്നു വന്നത്. 1985 ൽ എ.എസ്.ഐ. തസ്തികയില്‍ പൊലീസിന്‍റെ ഭാഗമായി. പൊലീസ് ടീമിന്‍റെ കുപ്പായമണിഞ്ഞ് മുന്നേറ്റ ക്കരാനായി നിരവധി കളികൾ.പൊലീസ് അക്കാദമിയിൽ കമാൻഡന്‍റായ പാപ്പച്ചൻ 36 വര്‍ഷത്തെ സേവനമവസാനിപ്പിച്ചാണ് പടിയിറങ്ങുന്നത്. പറപ്പൂരിലെ കൂട്ടുകാരാണ് പ്ലാവിൻ തൈ നടാമെന്ന ആശയത്തിന് പിന്നിൽ.
ഒരു വർഷം കൊണ്ട് കായ്ക്കുന്ന ആയൂർജാക്ക് പ്ലാവിൻതൈകളാണ് നട്ടത്. പൊലീസ് ടീമിലെ പാപ്പച്ചന്‍റെ ഇഷ്ട്ട കളിക്കാരനായ ഐ.എം വിജയനും പ്ലാവിൻ തൈ നടാൻ എത്തിയിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുമ്പോൾ പാഞ്ചാരി മേളവും സാക്സോഫോണിലും തുടർ പരിശീലനവും തുടരാനാണ് പാപ്പച്ചന്‍റെ തീരുമാനം. ഇതോടൊപ്പം ഗോള്‍ കീപ്പര്‍മാര്‍ക്കുള്ള ഒരു അക്കാദമി തുടങ്ങി ഫുട്‌ബോള്‍ ലോകത്ത് തന്നെ സജീവമായി പാപ്പച്ചനുണ്ടാകും.
Adjust Story Font
16