Quantcast

വഖഫ് ഭേദഗതി ബിൽ: മുസ്‌ലിം സമുദായത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

''ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ച 'ഇന്‍ഡ്യ' മുന്നണിയെ അഭിനന്ദിക്കുന്നു. ഫാഷിസത്തിനൊപ്പം നിൽക്കുന്ന കത്തോലിക്ക സഭാ നിലപാട് ആത്മഹത്യാപരമാണ്''

MediaOne Logo

Web Desk

  • Updated:

    2 April 2025 9:26 AM

Published:

2 April 2025 7:57 AM

വഖഫ് ഭേദഗതി ബിൽ: മുസ്‌ലിം  സമുദായത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
X

തിരുവനന്തപുരം: മുസ്‌ലിം സമുദായത്തിൻ്റെ വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് വഖഫ് ബില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ.

ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ച 'ഇന്‍ഡ്യ' മുന്നണിയെ അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ ഫാഷിസത്തിനൊപ്പം നിൽക്കുന്ന കത്തോലിക്ക സഭാ നിലപാട് ആത്മഹത്യാപരമാണ്. രാഷ്ട്രീയ നിലപാടുകളെ ശ്രദ്ധയോടെയാണ് മുസ്‌ലിം സമുദായം നോക്കിക്കാണുന്നത്.

എംപിമാർ ആരുടെയും ഭീഷണിക്ക് വഴങ്ങാതെ മതേതരത്വത്തിൻ്റെയും ഭരണഘടനാ മൂല്യങ്ങളുടെയും സംരക്ഷണത്തിനായി ഉറച്ച നിലപാട് സ്വീകരിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി.എ മൂസ മൗലവി പറഞ്ഞു.

അതേസമയം വഖഫ് ഭേദഗതി ബിൽ പാസാക്കി എടുക്കാൻ കേന്ദ്ര സർക്കാർ എല്ലാ തന്ത്രങ്ങളും പയറ്റുന്ന സാഹചര്യത്തിൽ കേരളത്തിലെ ഇടത്, വലത് പക്ഷങ്ങൾ ഒറ്റക്കെട്ടായി ബില്ലിനെ എതിർക്കണമെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു.

രാജ്യ വ്യാപകമായി മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങളിൽ കൈകടത്തുന്ന വഖഫ് ഭേദഗതിയെ തികച്ചും പ്രാദേശിക വിഷയമായ മുനമ്പം പ്രശ്നവുമായി കൂട്ടിക്കെട്ടി വിഭാഗീയത പരത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. മുനമ്പം കോടതിയുടെ പരിഗണനയുള്ള വിഷയമാണ്. ഇത് പരിഹരിക്കുന്നതിനു എല്ലാ വിട്ടുവീഴ്ച്ചയും ചെയ്യുമെന്ന് മുസ്‌ലിം കൂട്ടായ്മ വ്യക്തമാക്കിയിട്ടുണ്ടെന്നും കെഎൻഎം വ്യക്തമാക്കി.

TAGS :

Next Story