Quantcast

സി.എ.എ സമരം; 629 കേസുകൾ ഇല്ലാതായി, അന്വേഷണം നടക്കുന്നത് ഒരു കേസിൽ മാത്രമെന്ന് മുഖ്യമന്ത്രി

അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകളാണ് പിൻവലിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    14 March 2024 2:42 PM GMT

സി.എ.എ സമരം; 629 കേസുകൾ ഇല്ലാതായി, അന്വേഷണം നടക്കുന്നത് ഒരു കേസിൽ മാത്രമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട 835 കേസിൽ 629 കേസുകൾ ഇല്ലാതായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിലുള്ളത് ഒരു കേസ് മാത്രമാണ്. അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകളാണ് പിൻവലിക്കാതെയുള്ളത്. ബന്ധപ്പെട്ടവർ അപേക്ഷ നൽകുന്നമുറക്കാണ് കേസ് പിൻവലിക്കുന്നത്. കേസുകൾ പിൻവലിക്കാത്തത് ചിലർ പ്രചാരണമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

"കേസുകൾ പിൻവലിക്കാത്തത് പ്രചരണ വിഷയമാക്കി ഉയർത്തുന്നുണ്ട്. കേസുകൾ പിൻവലിക്കുമെന്നുള്ളത് നേരത്തേയെടുത്ത നിലപാടാണ്. 835 കേസിൽ 629 കേസുകൾ ഇല്ലാതായി. അന്വേഷണത്തിലുള്ളത് ഒരു കേസ് മാത്രമാണ്. കേസ് പിൻവലിക്കാൻ ബന്ധപ്പെട്ടവർ അപേക്ഷ നൽകണം. അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവത്തിലുള്ളതുമായ കേസുകളാണ് പിൻവലിക്കാതെയുള്ളത്" മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നത്. എല്ലാത്തരത്തിലും അത് ഉറപ്പിക്കുമെന്നും അതിനാണ് സുപ്രിംകോടതിയിലെ ഒറിജിനൽ സ്യൂട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എ.എ ഭരണഘടനാ വിരുദ്ധവും മനുഷ്യത്വവിരുദ്ധവും ജനവിരുദ്ധ വർഗീയ അജണ്ടയുമാണ്. നിയമം ഇന്ത്യ എന്ന ആശയത്തിന് എതിരാണെന്നും മുസ്‍ലിങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംഘപരിവാർ മനസ്സിൽ നിന്നാണ് ഈ നിയമം വരുന്നത്. മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും സർക്കാറുകൾക്ക് കൊണ്ടുവരാൻ കഴിയില്ല. കുടിയേറിയ മുസ്‍ലിങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് കേന്ദ്ര ലക്ഷ്യം. സി.എ.എ, എൻ.പി.ആർ എന്നിവ കേരളത്തിൽ നടപ്പാക്കില്ല. സി.എ.എ റദ്ദാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കേരള നിയമസഭയാണ്. യോജിച്ച പ്രക്ഷോഭങ്ങൾക്ക് പ്രതിപക്ഷം തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

TAGS :

Next Story