മുൻസിഫ് മജിസ്‌ട്രേറ്റിനും ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റിനും ഇനി പുതിയ പേര്
സുപ്രിംകോടതിയുടെ നിർദേശപ്രകാരമാണ് മാറ്റം.
തൃശൂർ: കേരള ജുഡീഷ്യൽ സർവീസിലെ വിവിധ തസ്തികകളുടെ പേര് മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് തൃശൂർ രാമനിലയത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതിനായി 1991-ലെ കേരള ജുഡീഷ്യൽ സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും.
മുൻസിഫ് മജിസ്‌ട്രേറ്റ്, സബ് ജഡ്ജ്/ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എന്നീ തസ്തികകളുടെ പേരാണ് മാറ്റുന്നത്. മുൻസിഫ് മജിസ്‌ട്രേറ്റ് എന്നത് സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) എന്നും സബ് ജഡ്ജ്/ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് എന്നത് സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) എന്നുമാണ് പേര് മാറ്റുക. സുപ്രിംകോടതിയുടെ നിർദേശപ്രകാരമാണ് മാറ്റം.
പണം വച്ചുള്ള ചൂതാട്ടങ്ങൾക്കുള്ള ജി.എസ്.ടി തീരുമാനിക്കുന്നതിൽ വ്യക്തത വരുത്തിക്കൊണ്ട് സംസ്ഥാന ജി.എസ്.ടി നിയമ ഭേദഗതിക്കായി ഓർഡിനൻസ് കൊണ്ടുവരാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കസീനോ, കുതിരപ്പന്തയം, ഓൺലൈൻ ഗെയിമുകൾ എന്നിവ ഉൾപ്പെടെയുള്ളവക്ക് 28 ശതമാനം ജി.എസ്.ടി ചുമത്താൻ 58-ാം ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
Adjust Story Font
16