ഇറാഖ് തീരത്ത് കപ്പലിൽ തീപിടിത്തം; മലയാളി മരിച്ചു
കപ്പൽ ജീവനക്കാരനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽരാജാണ് മരിച്ചത്.
ഇറാഖ് തീരത്ത് കപ്പലിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു. കപ്പൽ ജീവനക്കാരനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽരാജാണ് (28) മരിച്ചത്.
ജൂലൈ 13നാണ് അപകടം നടന്നത്. എന്നാല്‍, ഇന്നാണ് വിവരം നാട്ടിലറിയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പേർഷ്യൻ ഉൾക്കടലിൽ ഉണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാരടക്കം ഒൻപത് പേർ മരിച്ചതായാണ് വിവരം.
Next Story
Adjust Story Font
16