Quantcast

'ഗാന്ധിക്കെതിരായ നിലപാടുകളെ പിന്തുണക്കില്ല'; ഗോഡ്‌സെ പ്രകീർത്തനത്തില്‍ അധ്യാപികയെ തള്ളി എൻ.ഐ.ടി

ഷൈജ ആണ്ടവന്റെ വിവാദ പരാമർശം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു

MediaOne Logo

Web Desk

  • Updated:

    2024-02-10 06:53:48.0

Published:

10 Feb 2024 6:49 AM GMT

Committee appointed to probe teacher Shaija Andavans remarks glorifying Nathuram Godse, Calicut NIT, Shaija Andavan, Calicut NIT on Godse glorification remarks of Shaija Andavan,
X

കോഴിക്കോട്: നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ചുകൊണ്ടുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കമന്റിൽ പ്രതികരിച്ച് കോഴിക്കോട് എൻ.ഐ.ടി. മഹാത്മാ ഗാന്ധിക്കെതിരായ നിലപാടുകളെ പിന്തുണക്കില്ലെന്ന് എൻ.ഐ.ടി വ്യക്തമാക്കി. ഷൈജ ആണ്ടവന്റെ വിവാദ പരാമർശം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു.

സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് എൻ.ഐ.ടി അധികൃതർ അറിയിച്ചത്. അതേസമയം, സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥിയുടെ അപ്പീൽ എൻ.ഐ.ടി സെനറ്റ് പരിഗണിക്കും.

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവൻ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിംഗ് ഇന്ത്യ'(ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയിൽ ഞാൻ അഭിമാനം കൊള്ളുന്നു') എന്നായിരുന്നു കമന്റ്. 'ഹിന്ദു മഹാസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്.

സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു. ഗോഡ്‌സെ അനുകൂല ഫേസ്ബുക്ക് കമന്റിൽ അധ്യാപികയിൽനിന്ന് വിശദീകരണം തേടാൻ രജിസ്ട്രാർക്ക് നിർദേശം നൽകിയതായി എൻ.ഐ.ടി ഡയറക്ടറും അറിയിച്ചിരുന്നു.

Summary: Kozhikode NIT says the institution will not support anything against Mahatma Gandhi. Committee appointed to probe teacher Shaija Andavan's remarks glorifying Nathuram Godse

TAGS :

Next Story