കാലിക്കറ്റ് സർവകലാശാല പിജി പരീക്ഷാ ചോദ്യപേപ്പർ ചോർന്നതായി ആരോപണം
അന്വേഷണം ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം വൈസ് ചാൻസലർക്ക് പരാതി നൽകി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഒന്നാം വർഷ പിജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം. ജനുവരി ഒന്നിന് നടന്ന ബിരുദാനന്തര ബിരുദ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായാണ് ആരോപണം.
പരീക്ഷ തുടങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പ് കോളജുകൾക്ക് ചോദ്യപേപ്പർ നൽകണമെന്നാണ് ചട്ടം. എന്നാൽ, പല കോളജുകൾക്കും പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ചോദ്യപേപ്പർ ലഭിച്ചത്.
ചില കോളജുകൾക്ക് പരീക്ഷ തുടങ്ങും മുമ്പ് ചോദ്യപേപ്പർ ലഭിച്ചു. ഇത് സംശയാസ്പദമാണെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം വൈസ് ചാൻസലർക്ക് പരാതി നൽകി.
Next Story
Adjust Story Font
16