കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ മാറ്റിവെച്ചു
ഗവർണർ അവതരണാനുമതി നൽകാത്തതിനെ തുടർന്നാണ് തീരുമാനം
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിൽ കൊണ്ടു വരില്ല. ഗവർണർ അവതരണ അനുമതി നൽകാത്തതിനെ തുടർന്നാണ് തീരുമാനം. അംഗങ്ങളെ നോമിനേറ്റ് ചെയ്യാനായിരുന്നു ബിൽ ഉദ്ദേശിച്ചിരുന്നത്.
കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ഭേദഗതി വരുത്താൻ അമിത സാമ്പത്തിക ബാധ്യതയാകും എന്നതിനാലാണ് ഗവർണറുടെ അനുമതി തേടിയിരുന്നത്. എന്നാൽ തന്‍റെ അധികാരം തട്ടിയെടുക്കാനുള്ള സർക്കാർ നീക്കമാണെന്ന് കാണിച്ച് ഗവർണർ ബില്ലിൽ ഒപ്പ് വച്ചിരുന്നില്ല. തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്ത ബില്ല് ഗവർണറുടെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് സർക്കാരിന് പിൻവലിയേണ്ടി വന്നിരുന്നു.
Next Story
Adjust Story Font
16