'മണ്ഡലം മനസിലാക്കാതെ പ്രചാരണം നടത്തി';തോൽവി സിപിഎം പരിശോധിക്കട്ടെയെന്ന് സിപിഐ
സ്ഥാനാർഥി നിർണത്തിലടക്കം പാളിച്ചകൾ പറ്റിയെന്ന നിഗമനത്തിലേക്ക് ഇതിനോടകം തന്നെ എൽഡിഎഫ് നേതൃത്വം എത്തിയിട്ടുണ്ട്
തൃക്കാക്കര: മണ്ഡലം മനസിലാക്കാതെ പ്രചാരണം നടത്തിയതാണ് എൽ.ഡി.എഫിന് തൃക്കാക്കര തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നതിന് കാരണമായതെന്ന് സിപിഐ. പ്രചരണത്തിലുടനീളം അമിതാവേശം കാട്ടിയത് ആപത്തായി. തോൽവി സിപിഎം പരിശോധിക്കണമെന്ന നിലപാടാണ് ഉള്ളതെന്നും സിപിഐ വ്യക്തമാക്കി.
സ്ഥാനാർഥി നിർണത്തിലടക്കം പാളിച്ചകൾ പറ്റിയെന്ന നിഗമനത്തിലേക്ക് ഇതിനോടകം തന്നെ എൽഡിഎഫ് നേതൃത്വം എത്തിയിട്ടുണ്ട്. ആദ്യം എൽഡിഎഫ് സ്ഥാനാർഥിയായി കെ എസ് അരുൺകുമാറിന്റെ പേര് ഉയർന്നുവന്നിരുന്നു. പിന്നീടായിരുന്നു ഇ.പി ജയരാജൻ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫാണെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. സഭയുടെ സ്ഥാനാർഥിയാണെന്ന ആരോപണം സ്ഥാനാർഥി നിർണത്തിന് പിന്നാലെ ജോ ജോസഫിനെതിരെ ഉയർന്നിരുന്നു.
എന്നാൽ, മണ്ഡലത്തിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന് പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ പാളിച്ച വന്നിട്ടില്ല. ഇടത് വിരുദ്ധ വോട്ടുകൾ ഒന്നിച്ചു. ബിജെപി സ്ഥാനാർഥിക്ക് കെട്ടിവെച്ച കാശ് പോലും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16