Quantcast

ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് ബലക്ഷയം: ടവർ എയ്ക്ക് പ്രശ്നമില്ലാതെ മറ്റ് ടവറുകൾ പൊളിക്കാമെന്ന് കളക്ടർ

ഫ്ലാറ്റിൽ ഹൈക്കോടതി നിയമിച്ച സമിതി സന്ദർശനം നടത്തി

MediaOne Logo

Web Desk

  • Published:

    15 Feb 2025 10:08 AM

ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് ബലക്ഷയം: ടവർ എയ്ക്ക് പ്രശ്നമില്ലാതെ മറ്റ് ടവറുകൾ പൊളിക്കാമെന്ന് കളക്ടർ
X

കൊച്ചി: എറണാകുളം വൈറ്റില ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റിൽ ഹൈക്കോടതി നിയമിച്ച സമിതി സന്ദർശനം നടത്തി. എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ടവർ എ യ്ക്ക് പ്രശ്നമില്ലാതെ മറ്റ് ടവറുകൾ പൊളിക്കാൻ പറ്റുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു.

എത്രയും വേഗം നടപടികൾ നടപടികൾ പൂർത്തിയാക്കുമെന്നും കലക്ടർ പറഞ്ഞു. ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ഫ്ലാറ്റ് സമുച്ഛയത്തിലെ ബി,സി ടവറുകൾ പൊളിക്കാൻ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഫ്ലാറ്റിലെ ബലക്ഷയം ആദ്യം റിപ്പോർട്ട് ചെയ്തത് മീഡിയ വൺ ആണ്.

TAGS :

Next Story