Quantcast

പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു

പുനലൂര്‍ സ്വദേശികളായ നാല് പേരാണ് കാറിലുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Published:

    18 Jun 2023 6:04 AM

car accident ponmudi trivandrum വാഹനാപകടം പൊന്മുടി തിരുവനന്തപുരം
X

തിരുവനന്തപുരം: പൊന്മുടി ഇരുപത്തിരണ്ടാം വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.

പുനലൂര്‍ സ്വദേശികളായ നാല് പേരാണ് കാറിലുണ്ടായിരുന്നത്. നവജോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

പൊന്മുടിയില്‍ നിന്ന് മടങ്ങിവരുമ്പോള്‍ കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

കാറിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ആരുടേയും ആരോഗ്യനില ഗുരുതരമല്ല.

300 അടി ഉയരത്തില്‍ നിന്നാണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞുവീണത്. പൊന്മുടി പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

TAGS :

Next Story