Quantcast

കാര്‍ തടഞ്ഞ് പരിശോധന: വനംവകുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് വിജിലൻസ് രേഖകളില്ലാത്ത പണം പിടിച്ചു

സോഷ്യൽ ഫോറസ്ട്രി അഡീഷണൽ പ്രിൻസിപ്പൽ കൺസർവേറ്റർ പ്രദീപ് കുമാറിൽ നിന്നാണ് 85000 രൂപ പിടികൂടിയത്

MediaOne Logo

Khasida Kalam

  • Published:

    13 April 2021 2:00 AM GMT

കാര്‍ തടഞ്ഞ് പരിശോധന: വനംവകുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് വിജിലൻസ് രേഖകളില്ലാത്ത പണം പിടിച്ചു
X

വനംവകുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് വിജിലൻസ് രേഖകളില്ലാത്ത പണം പിടികൂടി. സോഷ്യൽ ഫോറസ്ട്രി അഡീഷണൽ പ്രിൻസിപ്പൽ കൺസർവേറ്റർ പ്രദീപ് കുമാറിൽ നിന്നാണ് 85000 രൂപ പിടികൂടിയത്.

വടകര കൈനാട്ടിയിൽ വനംവകുപ്പിന്‍റെ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് പ്രദീപ് കുമാറിൽ നിന്ന് പണം പിടികൂടിയത്. കണ്ണൂരില്‍ നിന്ന് മടങ്ങുകയായിരുന്നു പ്രദീപ് കുമാര്‍. വിജിലന്‍സ് എസ് പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പണത്തിന്‍റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് സമയം അനുവദിച്ചിട്ടുണ്ട്.

TAGS :

Next Story