Quantcast

കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു

ഡ്രൈവർക്ക് പുറത്തിറങ്ങാൻ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    7 Jun 2024 10:40 AM

Published:

7 Jun 2024 9:13 AM

kozhikode car fire
X

കോഴിക്കോട്: കോന്നാട് ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. ചേളന്നൂർ സ്വദേശി മോഹൻദാസ് ആണ് മരിച്ചത്. കോഴിക്കോട് ബീച്ചിൽ നിന്ന് വെങ്ങാലി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12:30നായിരുന്നു അപകടം.

ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുന്ന നിലയിലായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഡ്രൈവർ കാർ നിർത്തി. പുകയും തീയുമായി വാഹനം വരുന്നത് കണ്ട സമീപത്തെ മൽസ്യത്തൊഴിലാളികളും നാട്ടുകാരും കാറിനടുത്തേക്ക് എത്തി. ഡ്രൈവർക്ക് പുറത്തിറങ്ങാൻ ഇവർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു. ഇതോടെ ഇയാൾക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. ഉടൻ തന്നെ ഉ​ഗ്രശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചു. വാഹനത്തിനകത്തായിരുന്ന ഡ്രൈവർ മരിച്ചു.

TAGS :

Next Story