Quantcast

കോഴിക്കോട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് കിണറിലേക്ക് മറിഞ്ഞു; യാത്രക്കാരനെ രക്ഷപ്പെടുത്തി

കാർ കിണറിനിട്ട നെറ്റിൽ തങ്ങി നിൽക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    18 Aug 2024 4:34 AM

Kozhikode,chevayur ,Car accident,ചേവായൂര്‍,കാര്‍ കിണറ്റില്‍ വീണു,കോഴിക്കോട്
X

കോഴിക്കോട്: ചേവായൂർ നെയ്ത്കുളങ്ങരയിൽ കാർ നിയന്ത്രണം വിട്ട് കിണറിലേക്ക് മറിഞ്ഞു. കാറിലെ യാത്രക്കാരനെ രക്ഷപ്പെടുത്തി.

ചേവായൂർ AKVK റോഡിൽ രാധാകൃഷ്ണൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വീടിന്റെ ഗേറ്റ് തകർത്ത് കിണറിലേക്ക് തലകീഴായി മറിഞ്ഞ് കിണറിനിട്ട നെറ്റിൽ തങ്ങി നിൽക്കുകയായിരുന്നു. വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് രാധാകൃഷ്ണനെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.


TAGS :

Next Story