Quantcast

കാരവനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വില്ലൻ കാർബൺ മോണോക്‌സൈഡ് തന്നെ

ജനറേറ്ററില്‍ നിന്നും പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴിയാണ് വിഷവാതകം കാരവന്റെ അകത്തേക്കെത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-01-03 16:03:55.0

Published:

3 Jan 2025 2:52 PM GMT

കാരവനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വില്ലൻ കാർബൺ മോണോക്‌സൈഡ് തന്നെ
X

കോഴിക്കോട് :വടകരയിൽ കാരവനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് കണ്ടെത്തൽ. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ. ജനറേറ്ററിൽ നിന്നുമാണ് വിഷ വാതകം ചോർന്നത്. അപകടമുണ്ടായ കാരവാനില്‍ എന്‍ഐടിയില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു.

ജനറേറ്ററില്‍ നിന്നും പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴിയാണ് വിഷവാതകം കാരവാനിന്റെ അകത്തേക്കെത്തിയത്. രണ്ട് മണിക്കൂറിനുള്ളില്‍ 957 പിപിഎം അളവ് കാര്‍ബണ്‍ മോണോക്‌സൈഡാണ് വാഹനത്തില്‍ പടര്‍ന്നെന്ന് പരിശോധനയില്‍ വ്യക്തമായി.

കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് സംഭവത്തിൽ മരിച്ചത്. ഒരാൾ കാരവന്റെ സ്റ്റെപ്പിലും മറ്റയാൾ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.

TAGS :

Next Story