'ദൗത്യനിർവഹണത്തില്‍ പോരായ്മകളുണ്ടായി '; ഖേദം പ്രകടിപ്പിച്ച് കർദിനാൾ ആലഞ്ചേരി
വിടവാങ്ങൽ കത്തിലാണ് ഖേദപ്രകടനം നടത്തിയത്
കൊച്ചി: ദൗത്യനിർവഹണത്തിലെ പോരായ്മകളിലും കുറവുകളിലും ഖേദം പ്രകടിപ്പിച്ച് കർദിനാൾ ആലഞ്ചേരി. മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിലും, എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തയെന്ന നിലയിലുമുള്ള പ്രവർത്തനങ്ങളിലെ പോരായ്മകൾക്കാണ് ഖേദപ്രകടനം നടത്തിയത്. സഭാംഗങ്ങൾക്ക് അയച്ച വിടവാങ്ങൽ കത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
സഭാ നേതൃത്വത്തിൽ നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാ മേഖലകളിലും സാക്ഷ്യം വഹിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. സഭാംഗങ്ങൾക്ക് ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിയട്ടെ എന്നാണ് തന്റെ പ്രാർഥനയെന്നും ആലഞ്ചേരിയുടെ കത്തിലുണ്ട്.എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ആലഞ്ചേരിക്കെതിരെ വലിയ രീതിയിൽ ആക്ഷേപം ഉയരുകയും ചെയ്തിരുന്നു.
Next Story
Adjust Story Font
16