Quantcast

കണ്ണൂർ മണിക്കല്ലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ കേസ്

ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറെക്കടവിലിനെതിരെയാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2022-01-27 07:13:18.0

Published:

27 Jan 2022 6:28 AM GMT

കണ്ണൂർ മണിക്കല്ലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ  കേസ്
X

കണ്ണൂർ മണിക്കല്ലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ പൊലീസ് കേസ് എടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറെക്കടവിലിനെതിരെയാണ് കേസ്. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ പ്രസംഗം. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷമായ രീതിയിൽ പ്രസംഗിച്ചു എന്നാണ് കേസ്.

ഹലാല്‍ അടക്കമള്ള വിഷയങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെയും കൂടാതെ മുഹമ്മദ് നബിക്കെതിരെയും മോശമായ ഭാഷയില്‍ സംസാരിച്ചു. പ്രസംഗത്തിന് ശേഷം നിരവധി വിമർശനങ്ങൾ ഇദ്ദേഹത്തിനെതിരെ ഉയർന്നു വന്നിരുന്നു. മണിക്കടവ് സെന്റ് തോമസ് ചർച്ചിൽ കുട്ടികൾക്ക് മതപഠനം നടത്തുന്ന ആൾ കൂടിയാണ് ഫാദർ ആന്റണി തറെക്കടവിൽ. ഉളിക്കൽ പൊലീസ് ആണ് കേസ് എടുത്തത്. സ്വമേധയാണ് പൊലീസ്‌ കേസെടുത്തത്. 153 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ വൈദികൻ തയ്യാറായിട്ടില്ല.

TAGS :

Next Story