ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഡോക്യുമെന്ററി പ്രദർശനം നടക്കും.
തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകരുടെ പേരിൽ കേസെടുത്തു. മാനവീയം വീഥിയിലും പൂജപ്പുരയിലും പ്രതിഷേധിച്ചവർക്കെതിരെയാണ് കേസ്. മാനവീയം വീഥിയിൽ പ്രതിഷേധിച്ച 11 പേർക്കെതിരെയും പൂജപ്പുരയിൽ കണ്ടാലറിയാവുന്ന 25 പേരടക്കം 37 പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്.
ക്യാമ്പസുകളിലും പൊതുസ്ഥലങ്ങളിലുമാണ് കഴിഞ്ഞ ദിവസം ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും ഡോക്യുമെന്ററി പ്രദർശനം നടക്കും. പൂജപ്പുരയിൽ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു. എന്ത് വിലകൊടുത്തും ഡോക്യുമെന്ററി പ്രദർശനം തടയുമെന്നാണ് ബി.ജെ.പി നിലപാട്.
Also Read:അനിലിന്റെ നിലപാട് അംഗീകരിക്കാനാവില്ല; പദവി ഒഴിഞ്ഞത് സ്വാഗതാർഹം: കെ.എസ് ശബരീനാഥൻ
Also Read:ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്ത് ഇന്നും തുടരും
Also Read:'ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ'; ബി.ബി.സി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി
Adjust Story Font
16