Quantcast

കോടതി ഇടപെട്ടു; പ്രതിഷേധക്കാരെ മർദിച്ചതിൽ മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസ്

ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2023-12-23 15:58:08.0

Published:

23 Dec 2023 3:51 PM GMT

Case against chief ministers gunman on attacking ksu protestors
X

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള വാഹനത്തിന് നേരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം കല്ലിയൂർ കാർത്തികയിൽ അനിൽകുമാറിനെതിരെയാണ് കേസ്. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ അംഗരക്ഷകരായ അനിൽകുമാറിനെയും സന്ദീപിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോഴാണ് സുരക്ഷാ ഉദ്യോദസ്ഥർ നിയമം മറികടന്നു മർദിച്ചതെന്ന വാദം പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. മർദനമേറ്റ കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്നാണ് കോടതി നിർദേശം.

ഈ മാസം 15നായിരുന്നു ആലപ്പുഴയിൽ നവകേരള പര്യടനം. ഇതിനിടയിൽ പ്രതിഷേധപ്രകടനവുമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷകനുമടക്കം പൊതിരെ തല്ലുന്ന അവസ്ഥയുണ്ടായി. അക്രമത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് തലയിലടക്കം സാരമായി പരിക്കേറ്റു. സംഭവത്തിൽ കേസ് കൊടുത്തിരുന്നെങ്കിലും കേസ് എടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്നാണ് എ.ഡി തോമസ്, അജയ് ജ്യുവൽ എന്നിവർ കോടതിയെ സമീപിച്ചത്.

TAGS :

Next Story