Quantcast

ബത്തേരി ബാങ്ക് നിയമന കോഴ; അഞ്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കേസ്, എഫ് ഐആറില്‍ എന്‍.എം വിജയന്‍റെ പേരും

വിജയന്‍റെ ആത്മഹത്യാക്കുറിപ്പും നേതാക്കൾക്ക് അദ്ദേഹം എഴുതിയ കത്തുകളും അന്വേഷണ സംഘം ശാസ്ത്രീയപരിശോധനക്ക് അയക്കും

MediaOne Logo

Web Desk

  • Updated:

    2025-01-09 02:54:43.0

Published:

8 Jan 2025 7:46 AM GMT

nm vijayan
X

വയനാട്: ബത്തേരി ബാങ്ക് നിയമന കോഴയില്‍ അഞ്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എഫ് ഐആറില്‍ എന്‍.എം വിജയന്‍റെ പേരുമുണ്ട്. വിജയന്‍റെ ആത്മഹത്യാക്കുറിപ്പും നേതാക്കൾക്ക് അദ്ദേഹം എഴുതിയ കത്തുകളും അന്വേഷണ സംഘം ശാസ്ത്രീയപരിശോധനക്ക് അയക്കും.

അതിനിടെ കെപിസിസി നിയോഗിച്ച അന്വേഷണ ഉപസമിതി വയനാട്ടിലെത്തി. വിജയന്‍റെ മരണത്തിനുശേഷം കുടുംബത്തെ വിശ്വാസത്തിലെടുക്കുന്നതിൽ ചില വീഴ്ചകളുണ്ടായെന്ന് സമിതിയംഗം സണ്ണി ജോസഫ് പറഞ്ഞു. വിജയന്‍റെ കുറിപ്പും കത്തുകളും വ്യാജമാണെന്ന ആരോപണം ചില കേന്ദ്രങ്ങളിൽ നിന്നുയർന്ന സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധന നടത്താനുള്ള തീരുമാനം.

കുറിപ്പുകൾ വിജയന്‍റേതാണെന്ന് ഉറപ്പാക്കിയാൽ കത്തിൽ പേരുള്ള നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണയടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുക്കേണ്ടിവരും. ഔദ്യോഗിക രേഖകളിലോ മിനിട്സുകളിലോ മറ്റ് ഉറപ്പാക്കാവുന്ന പ്രമാണങ്ങളിലോ വിജയൻ എഴുതിയിട്ടുള്ള സ്വന്തം കയ്യക്ഷര ങ്ങൾ ശേഖരിച്ച് ആത്മഹത്യാ കുറിപ്പിലെയും കത്തുകളിലെയും കയ്യക്ഷരവുമായി ഒത്തുനോക്കും. ശാസ്ത്രീയ പരിശോധന നടത്തിയശേഷം കത്തുകൾ കോടതിയിൽ ഹാജരാക്കും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ നാലംഗ സമിതിയാണ് വയനാട്ടിൽ എത്തിയത്. ഐ.സി ബാലകൃഷ്ണനെ മാറ്റിനിർത്തിയല്ല പാർട്ടി അന്വേഷണമെന്നും കുടുംബത്തിനെ വിശ്വാസത്തിലെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ബത്തേരിയിലെ ബാങ്ക് നിയമന കോഴയിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളെ ഉൾപ്പെടുത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. താളൂർ സ്വദേശി പത്രോസ്, പുൽപ്പള്ളി സ്വദേശി സായൂജ് എന്നിവരുടെ പരാതിയിലാണ് കേസ്. വഞ്ചനാകുറ്റത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.



TAGS :

Next Story