Quantcast

30 ലക്ഷവും സ്വര്‍ണവും തട്ടിയെന്ന് നീതു; ഇബ്രാഹീം ബാദുഷയ്‌ക്കെതിരെ വഞ്ചനാകുറ്റവും ഗാർഹിക-ബാലപീഡന വകുപ്പുകളും

ഏഴു വയസുള്ള മകനെ ഇബ്രാഹിം ബാദുഷ മർദിച്ചതായും നീതു പരാതിയിൽ ആരോപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-01-07 16:51:15.0

Published:

7 Jan 2022 4:08 PM GMT

30 ലക്ഷവും സ്വര്‍ണവും തട്ടിയെന്ന് നീതു; ഇബ്രാഹീം ബാദുഷയ്‌ക്കെതിരെ വഞ്ചനാകുറ്റവും ഗാർഹിക-ബാലപീഡന വകുപ്പുകളും
X

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ നീതുവിന്റെ പരാതിയിൽ സുഹൃത്ത് ഇബ്രാഹിം ബാദുഷയ്‌ക്കെതിരെ കേസെടുത്തു. വഞ്ചനാ കുറ്റത്തിനും ഗാർഹിക-ബാലപീഡനത്തിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇബ്രാഹീം 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തെന്നാണ് നീതുവിന്റെ പരാതി.

ഇതിനു പുറമേ ഏഴു വയസ്സുള്ള നീതുവിന്റെ മകനെ ഇബ്രാഹിം ബാദുഷ മർദിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ ഇയാള്‍ ലഹരിക്കടിമായാണെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. ഇബ്രാഹീമിനെ നാളെ കോടതിയിൽ ഹാജരാക്കും. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് നീതു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത് ആൺസുഹൃത്തിനെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇയാളുടെ കുഞ്ഞാണെന്ന് വിശ്വസിപ്പിക്കാനാണ് നീതു കുറ്റകൃത്യം നടത്തിയതെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ പറഞ്ഞു.

സുഹൃത്തുമായുണ്ടായിരുന്ന ബന്ധം നിലനിർത്താൻ വേണ്ടി നടത്തിയ ശ്രമമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് ചോദ്യം ചെയ്യലിനിടെ നീതു വെളിപ്പെടുത്തിയത്. കുഞ്ഞുമായി നീതു ഹോട്ടലിലേക്ക് പോകുന്ന ദൃശ്യങ്ങൾ നേരത്തെ മീഡിയവൺ പുറത്തുവിട്ടിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ നഴ്‌സിന്റെ വേഷത്തിലെത്തി മോഷ്ടിക്കാൻ ശ്രമിച്ച നീതുവിനെ അതിവിദഗ്ധമായാണ് പൊലീസ് പിടികൂടിയത്. ചികിത്സക്കെന്ന വ്യാജേനയാണ് അമ്മയുടെ കയ്യിൽനിന്ന് കുഞ്ഞിനെ ഇവർ തട്ടിയെടുത്തത്.

TAGS :

Next Story