അനുമതിയോടെ മരം മുറിച്ചവർക്കെതിരെ കേസ്: പ്രതിഷേധവുമായി കർഷകർ
റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം അനുമതിയോടെ മരം മുറിച്ച കർഷകർക്കെതിരെ കേസ് എടുക്കുന്നത് അന്യായമാണെന്ന് കോൺഗ്രസ്. ഇടുക്കിയിൽ മൂന്നാർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ ഇതുവരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം അനുമതിയോടെ മരം മുറിച്ച കർഷകർക്കെതിരെ കേസ് എടുക്കുന്നത് അന്യായമാണെന്ന് കോൺഗ്രസ്. ഇടുക്കിയിൽ മൂന്നാർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ ഇതുവരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വനം വകുപ്പ് നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ജില്ലയിൽ ഉയരുന്നത്.
വിവാദ റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചുപിടിക്കാനാണ് അനുമതിയോടെ മരം മുറിച്ചവർക്കെതിരെയും കേസ് എടുക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. കേസ് എടുക്കാൻ മടി കാണിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാർ ഡിഎഫ്ഒക്ക് കീഴിലുള്ള റേഞ്ചിൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വനം വകുപ്പിന്റെ ഉത്തരവ് പ്രകാരം ജില്ലയിൽ 500 ഓളം കർഷകർക്കെതിരെ കേസ് എടുക്കേണ്ടി വരും. കേസ് കോടതിയിൽ നിലനിൽക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ നിയമവഴിയിലെ കാലതാമസം കർഷകരെ പ്രതിസന്ധിയിലാക്കും. സർക്കാർ നടപടിക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് ജില്ലയിലെ കർഷക സംഘടനകൾ.
Adjust Story Font
16