മതവിദ്വേഷ പ്രസംഗം: പി.സി ജോർജിനെതിരെ വീണ്ടും കേസ്
പാലാരിവട്ടം പൊലീസാണ് കേസെടുത്തത്
കൊച്ചി: മതവിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെതിരെ വീണ്ടും കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ജോർജിനെതിരെ 153എ, 295 തുടങ്ങിയ വകുപ്പുകൾ ചുമത്തി. കഴിഞ്ഞദിവസം വെണ്ണലയിൽ നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൻറെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ വിവാദ പ്രസംഗത്തില്‍ പി.സി ജോർജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മുസ്‌ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്‌ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു. സമ്മേളനത്തിലെ പരാമർശങ്ങളിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി കേരളാ ഘടകം വക്കീൽ നോട്ടീസ് അയച്ചിരുന്നു.
Next Story
Adjust Story Font
16