വിദ്വേഷ പ്രസംഗം: പി.സി ജോർജിനെതിരെ കേസെടുത്തു
ഡി.ജി.പി അനിൽകാന്തിന്റെ നിർദേശ പ്രകാരം തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കേസെടുത്തത്
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പി.സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഫോർട്ട് പോലീസാണ് കേസെടുത്തത്. ഡി.ജി.പി അനിൽകാന്തിന്‍റെ നിർദേശപ്രകാരമാണ് നടപടി. പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
എം.എ യൂസഫലിയുടെ തിരുവനന്തപുരത്തെ മാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നാണ് അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ പി.സി ജോര്‍ജ് പറഞ്ഞത്. വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസംഗമാണ് ജോർജിന്റേതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞത്. യൂത്ത് ലീഗിന് പുറമെ വെല്‍ഫെയര്‍ പാര്‍ട്ടിയും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
വിദ്വേഷപ്രസംഗം നടത്തിയ പി.സി ജോര്‍ജ്ജ് മാപ്പ് പറയണമെന്നാണ് സി.പി.എമ്മിന്‍റെ ആവശ്യം. ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നുവെന്നും മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗമാണ് നടത്തിയതെന്നും സി.പി.എം കുറ്റപ്പെടുത്തി. ജോര്‍ജ്ജിന്‍റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പി.സി ജോര്‍ജിനെ ചങ്ങലക്കിടണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പരാമര്‍ശം.
Adjust Story Font
16